ഐഎസ്എല്‍; കിക്കോഫ് ആവേശകരമാക്കാനായി ഗാംഗുലി കൊച്ചിയിലേക്ക് എത്തുന്നു
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണ് തിരിതെളിയിക്കാനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തേക്ക് ഗാംഗുലിയുടെ കടന്ന് വരവ് വളരെപ്പെട്ടന്നായിരുന്നു. പറ്റും പ്രതീക്ഷിക്കാതെയാണ് ഗാംഗുലി ഈ സഥാനത്തേക്ക് എത്തുന്നുന്നത്.
പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ബിസിസിഐ ഇതിനോടകം പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 23 -ന് ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ചുമതലയേല്‍ക്കും. അതിനിടയിൽ ഇന്ന് റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാണാന്‍ ഗാംഗുലി പദ്ധതിയിട്ടിരുന്നു. പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം ഒക്ടോബര്‍ നാളെ കൊച്ചിയിൽ നടക്കുന്നതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ഫുട്‌ബോള്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം ഇപ്പോൾ.






































