ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നാളെ തിരിതെളിയും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിന് നാളെ തുടക്കമാകും. കൊച്ചിയിലാണ് ആദ്യ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. 2013 ൽ സ്ഥാപിതമായതിൽ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നാണ് ഐഎസ്എൽ.
2020 മാർച്ച് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പിരിച്ചുവിട്ട എഫ്‌സി പൂനെ സിറ്റിക്കു പകരം ഹൈദരാബാദ് എഫ്‌സി, ദില്ലി ഡൈനാമോസ് ഭുവനേശ്വറിലേക്ക് മാറി ഒഡീഷ എഫ്‌സി എന്ന് പുനർനാമകരണം ചെയ്തു. എന്നിവയാണ് ഈ സീസണിലെ പ്രത്യേകതകൾ.നിലവിലെ ചാമ്പ്യന്മാർ ബെംഗളൂരു എഫ്‌സിയാണ്. ബെംഗളൂരു എഫ്‌സി ആദ്യ കിരീട നേട്ടമായിരുന്നു ഇത്. ഗോവയെയാണ് അവർ ഫ്യൂഡൽ തോൽപ്പിച്ചത്.






































