പ്രീസീസണ്‍ മത്സരത്തില്‍ മിനർവ പഞ്ചാബിനെ ഹൈദരബാദ് എഫ് സി തോൽപ്പിച്ചു
ഇന്നലെ നടന്ന പ്രീസീസൺ മത്സരത്തിൽ ഹൈദരബാദ് എഫ് സി ക്ക് തകർപ്പൻ ജയം. ഐ ലീഗ് ടീമായ മിനർവ പഞ്ചാബിനെ ആണ് ഹൈദരബാദ് എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. നാളെ ഐഎസ്‌എൽ മൽസരം തുടങ്ങാനിരിക്കെ മികച്ച ഫോമിൽ ആണ് ഹൈദരബാദ് എഫ് സി. റോബിന്‍ സിംഗ് ഹൈദരബാദ് എഫ് സിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി.
മാര്‍സെലീനോ, അഭിഷേക് ഹാള്‍ദര്‍ എന്നിവരാണ് ഹൈദരബാദ് എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. മലയാളി താരം ഗനി നിഗം അഹമ്മദ് ഇന്നലെ കളിച്ചിരുന്നു. പുതിയ ടീമായി ഐഎസ്‌എല്ലിൽ എത്തിയ ഹൈദരബാദ് എഫ് സി തകർപ്പൻ പ്രകടനമാണ് നടത്തിയത്.






































