പരമ്പര തൂത്തുവാരാൻ ഇന്ത്യ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മൽസരം ഇന്ന്
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യ സീസണിലെ മികച്ച ഫോമിൽ ആണ് ഉള്ളത്. എന്നാൽ ദക്ഷിണാഫ്രിക്ക വളരെ മോശം പ്രകടനമാണ് നടത്തുന്നത്. മൂന്നാം ടെസ്റ്റിൽ ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മൽസരം നടക്കുക. ഇന്ത്യൻ സമയം രാവിലെ 9:30ന് ആണ് മൽസരം ആരംഭിക്കുക.
ആദ്യ രണ്ട് ടെസ്റ്റ് മൽസരങ്ങളും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് ഉള്ളത്. 200 പോയിന്റ് ആണ് ഇന്ത്യക്ക് ഉള്ളത്. രോഹിത് ശർമയും, മായങ്ക് അഗർവാളും,കൊഹ്ലിയും ബൗളിങ്ങിൽ അശ്വിൻ, ഉമേഷ് യാദവ്, ഷമി എന്നിവരും മികച്ച ഫോമിൽ ആണ്.






































