Cricket Top News

200 പോയിന്റുമായി ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

October 18, 2019

author:

200 പോയിന്റുമായി ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽദക്ഷിണാഫ്രിക്കയെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും തോൽപിച്ചതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ നാല് ജയവുമായി ഒന്നാം സ്ഥാനത്ത്. 200 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.വിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിച്ചപ്പോൾ മുതൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്.

ആഷസ് മത്സരത്തോടെയാണ്  ലോക  ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചതിലൂടെ ശ്രീലങ്ക ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ പിന്നീട് ഇന്ത്യ വിൻഡീസ് പര്യടനം ജയിക്കുകയും, ആഷസ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയും ഇന്ത്യ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയെ രണ്ട് ടെസ്റ്റിലും പരാജയപ്പെടുത്തിയതോടെയാണ് പോയിന്റ് 200 ആയത്. 60 പോയിന്റുമായി ന്യൂസിലൻഡും, ശ്രീലങ്കയുമാണ് ഇന്ത്യയുടെ തൊട്ട്പുറകിൽ. ആഷസ് മത്സരം സമനിലയിൽ എത്തിയതോടെ ഇംഗ്ലണ്ടിനും, ഓസ്‌ട്രേലിയക്കും 56 പോയിന്റ് ആണ് ഉള്ളത്.  നാലും, അഞ്ചും സ്ഥാനത്താണ് ഇരുവരും ഒള്ളത്.

ടെസ്റ്റ് റാങ്കിംഗിലെ മികച്ച 9 ടീമുകൾ 2019 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ സൈക്കിളിൽ 3 ഹോം സീരീസുകളും 3 എവേ സീരീസുകളും കളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ,സൗത്ത് ആഫ്രിക്ക എന്നിവരാണ് മൽസരങ്ങൾ ആരംഭിച്ചത്.  പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളുടെ മൽസരങ്ങൾ ആരംഭിച്ചിട്ടില്ല.

Leave a comment