Foot Ball Top News

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

October 17, 2019

author:

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിന് ഒക്ടോബർ 20ന് തുടക്കമാവുകയാണ്. കൊച്ചിയിലാണ് ആദ്യ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ് മൽസരം. ആദ്യ മൽസരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിച്ചു. 200 മുതൽ 2000 വരെയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. 2013 ൽ സ്ഥാപിതമായതിൽ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നാണ് ഐഎസ്എൽ.

സ്റ്റേഡിയം ബോക്‌സ് ഓഫീസില്‍ ഇന്ന് രാവിലെ 11 മണിമുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന നേരത്തെ ആരംഭിച്ചു. 2020 മാർച്ച് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പിരിച്ചുവിട്ട എഫ്‌സി പൂനെ സിറ്റിക്കു പകരം ഹൈദരാബാദ് എഫ്‌സി, ദില്ലി ഡൈനാമോസ് ഭുവനേശ്വറിലേക്ക് മാറി ഒഡീഷ എഫ്‌സി എന്ന് പുനർനാമകരണം ചെയ്തു. എന്നിവയാണ് ഈ സീസണിലെ പ്രത്യേകതകൾ.നിലവിലെ ചാമ്പ്യന്മാർ ബെംഗളൂരു എഫ്‌സിയാണ്.

 

Leave a comment