വിജയ് ഹസാരെ ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളത്തിന് ജയം
വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ നടന്ന കേരളത്തിൻറെ അവസാന മത്സരത്തിൽ ജയം. ആൻഡ്രയെ ആണ് ഇന്നലെ കേരളം ആറ് വിക്കറ്റിന് തോൽപ്പിച്ചത്. തകർപ്പൻ ബൗളിങ് ആണ് ഇന്നലെ കേരളം കാഴ്ചവെച്ചത്.ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 230/6 എന്ന സ്കോറിൽ ഒതുക്കാൻ കേരളത്തിനായി. റിക്കി ഭുയി ആന്ധ്രക്ക് വേണ്ടി 58 റൺസ് നേടി. ബേസില്‍ തമ്ബിയും മിഥുനും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ കേരള താരം വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയിൽ വിജയം നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്ക് വേണ്ടി റിക്കി ഭുയി,കിരണ്‍ റാവു,സുമന്ത്, ധർമ്മ എന്നിവർ നല്ല രീതിയിൽ പൊരുതി. എന്നാൽ കേരളത്തിൻറെ കൃത്യതയാർന്ന ബൗളിങ്ങിൽ റൺസ് കണ്ടെത്താൻ ആന്ധ്ര വളരെയധികം വിഷമിച്ചു. മറുപടി ബാറ്റിങ്ങിൽ വിഷ്ണുവും, സച്ചിന് ബേബിയും മികച്ച ബാറ്റിങ് നടത്തിയപ്പോൾ സഞ്ജുവും, റോബിൻ ഉത്തപ്പയും പെട്ടെന്ന് തന്നെ പുറത്തായി. 89 പന്തില്‍ നിന്ന് 139 റൺസാണ് വിഷ്ണു നേടിയത്.






































