അഫ്ഗാനിസ്ഥാൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു: ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍ പുറത്ത്
നവംബർ അഞ്ചിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങളോടെയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഇതിൽ ഏകദിന ടീമിനെയും, ടി20 ടീമിനെയും നയിക്കുന്നത് കിരോൺ പൊള്ളാര്‍ഡ് ആണ്. സൂപ്പർ താരങ്ങളായ ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകർപ്പൻ പ്രകടനം നടത്തിയ ബ്രാണ്ടന്‍ കിംഗ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്‍ലോസ് ബ്രാത്ത് വൈറ്റ്, ഡാരന്‍ ബ്രാവോ, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പിലേയും, ഇന്ത്യൻ പര്യടനത്തിലെ മോശം പ്രകടനമാണ് വിൻഡീസ് നടത്തിയത്. മൂന്ന് വീതം ടി20 മൽസരങ്ങളും ഏകദിന മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ് ഉള്ളത്. എല്ലാ മൽസരങ്ങളും ഡെറാഡൂണിൽ ആണ് നടക്കുന്നത്.
വെസ്റ്റ് ഇൻഡീസ് ടി 20 ടീം:
കീറോൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ,എവിൻ ലൂയിസ്,ബ്രാൻഡൻ കിംഗ്,ഷിമ്രോൺ ഹെറ്റ്മിയർ,ഷെർഫെയ്ൻ റഥർഫോർഡ്,ജേസൺ ഹോൾഡർ,ലെൻഡൽ സിമ്മൺസ്,ഫാബിയൻ അലൻ,ഹെയ്ഡൻ വാൽഷ് ജൂനിയർ,ഖാരി പിയറി,ഷെൽഡൻ കോട്രെൽ,ദേനേഷ് രാംദിൻ,കെസ്റിക് വില്യംസ്,അൽസാരി ജോസഫ്.
വെസ്റ്റ് ഇൻഡീസ് ഏകദിന സ്ക്വാഡ്:
കീറോൺ പൊള്ളാർഡ്, ഷായ് ഹോപ്പ്,എവിൻ ലൂയിസ്,ഷിമ്രോൺ ഹെറ്റ്മിയർ,സുനിൽ അംബ്രിസ്,നിക്കോളാസ് പൂരൻ,ബ്രാൻഡൻ കിംഗ്,റോസ്റ്റൺ ചേസ്,ജേസൺ ഹോൾഡർ,ഹെയ്ഡൻ വാൽഷ്,ഖാരി പിയറി,ഷെൽഡൻ കോട്രെൽ,കീമോ പോൾ,റൊമാരിയോ ഷെപ്പേർഡ്,അൽസാരി ജോസഫ്.
വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സ്ക്വാഡ്:
ജേസൺ ഹോൾഡർ,ക്രെയ്ഗ് ബ്രാത്‌വൈറ്റ്,ജോൺ കാമ്പ്‌ബെൽ,ഷായ് ഹോപ്പ്,ഷിമ്രോൺ ഹെറ്റ്മിയർ,റോസ്റ്റൺ ചേസ്,ഷെയ്ൻ,ജോമെൽ വാരിക്കൻ,റഹ്കീം കോൺവാൾ,കെമർ റോച്ച്,ഷമർ ബ്രൂക്സ്,സുനിൽ അംബ്രിസ്,അൽസാരി ജോസഫ്,കീമോ പോൾ.






































