Foot Ball Top News

ഒഡീഷ എഫ്.സിയുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു

October 17, 2019

author:

ഒഡീഷ എഫ്.സിയുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു

ദില്ലി ഡൈനാമോസ് എഫ്‌സിയുടെ പുതിയ പേരാണ് ഓൾഡിഷ് ഫുട്ബോൾ ക്ലബ്.ഒഡീഷയിലെ ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ലൈസൻസിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരിക്കുന്നത്.ഈ സീസൺ മുതൽ പുതിയ നാമത്തിൽ എത്തുന്ന ടീമിൻറെ പുതിയ ജേഴ്‌സി പുറത്തിറക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള കപ്പൽ റീസൈക്ലിംഗ് കമ്പനിയായ ജി‌എം‌എസ് ഇൻ‌കോർപ്പറേറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടീം.

ഇന്നലെ ഒഡീഷയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ടീമിൻറെ ഹോം ജേഴ്സിയും എവേ ജേഴ്സിയും അവതരിപ്പിച്ചു. വെള്ളയും നീല നിറയുമുള്ള ഡിസൈനില്‍ ആണ് ഹോം ജേഴ്‌സി എത്തുന്നത്. എവേ ജേഴ്സിനീല നിറത്തിൽ ഉള്ളതാണ്.ഡല്‍ഹിയല്‍ നിന്ന് ഭുവനേശ്വറിലേക്ക് ആസ്ഥാനം മാറ്റിയാണ് ഇത്തവണ ടീം മത്സരിക്കാൻ എത്തുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമായിരിക്കും ടീമിൻറെ ഹോം ഗ്രൗണ്ട്.

Leave a comment