അഫ്ഗാനിസ്ഥാൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ കിരോൺ പൊള്ളാര്‍ഡ്
നവംബർ അഞ്ചിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ ഓൾറൗണ്ടർ കിരോൺ പൊള്ളാര്‍ഡ് നയിക്കും. ടി20, ഏകദിന ടീമിനെയാണ് പൊള്ളാർഡ് നയിക്കുക. ടെസ്റ്റ് ക്യാപ്റ്റനായി ഹോള്‍ഡര്‍ തുടരും. മൂന്ന് ടി20 മത്സരങ്ങക്കും, മൂന്ന് ഏകദിനങ്ങളും, ഒരു ടെസ്റ്റുമാണ് പര്യടനത്തിൽ ഉള്ളത്. എല്ലാ മൽസരങ്ങളും ഡെറാഡൂണിൽ ആണ് നടക്കുന്നത്.
ഇന്ത്യക്കെതിരെ നടന്ന മത്സരങ്ങൾ വളരെ മോശം പ്രകടനമാണ് വിൻഡീസ് നടത്തിയത്. ഇതിൻറെ അടിസ്ഥാനത്തിൽ ഏകദിന, ടി20 നായകന്മാരെ മാറ്റിയിരുന്നു. ഹോള്‍ഡറിനെയും, കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും ആണ് മാറ്റിയത്. അഫ്ഗാനിസ്ഥാൻ പര്യടനത്തിൽ വിൻഡീസ് നിരയിലേക്ക് പുതുമുഖ താരങ്ങളും എത്തുന്നുണ്ട്. തകർന്നുപോയ വിൻഡീസിൻറെ പ്രതാപം തിരിച്ചെടുക്കാനായിട്ടാണ് പുതിയ ക്യാപ്റ്റനെ നിയമിച്ചിരിക്കുന്നത്. നവംബർ അഞ്ച് മുതൽ ഡിസംബർ ഒന്ന് വരെ ആണ് പര്യടനം.






































