Cricket Top News

ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദാദ നയിക്കും

October 14, 2019

author:

ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദാദ നയിക്കും

ബിസിസിഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കും. സമവായ നീക്കത്തിലൂടെയാണ് ഗാംഗുലിപ്രസിഡന്റ് ആകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയും അരുൺ ധുമാൽ പുതിയ ട്രഷററുമായിരിക്കും. നിലവിൽ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഈ അടുത്ത സമയത്താണ് അദ്ദേഹത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി നിയമിച്ചത്.  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഗാംഗുലി നാമനിര്‍ദ്ദേശ പത്രിക നൽകി. മറ്റാരും നാമനിർദ്ദേശ പത്രിക നൽകാത്തതിനാൽ ഇലക്ഷൻ നടത്തേണ്ട ആവശ്യം ഇല്ല.

 

ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഈ മാസം 23ന് ആണ് യോഗം നടക്കുക. ഇവരെ കൂടാതെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികള്‍, ഐപിഎല്‍ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി.

Leave a comment