യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ നെതര്‍ലൻഡ്സിന് അവസാന നിമിഷം ജയം
ഇന്നലെ നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ നെതര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെ തോൽപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതലൻഡ്സ് ഒന്നാമതെത്തി. ഇന്നലെ നടന്ന മൽസരത്തിൽ ഒന്നനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതര്‍ലന്‍ഡ് വിജയിച്ചത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച നെതര്‍ലന്‍ഡ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 80.91,94 എന്നീ മിനിറ്റുകളിലാണ് നെതര്‍ലന്‍ഡ് ഗോളുകൾ നേടിയത്.മെംഫിസ് നടത്തിയ തകർപ്പൻ പ്രകടനമാണ് നെതര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചത്. രണ്ട് ഗോളുകൾ ആണ് താരം നേടിയത്.
രണ്ടാം പകുതിയിൽ എഴുപത്തിയഞ്ചാം മിനിറ്റിൽ വടക്കന്‍ അയര്‍ലന്‍ഡ് ആണ് ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയത്. ഡി ലിറ്റിന്റെ വലിയ പിഴവിലാണ് അയർലൻഡ് ആദ്യ ഗോൾ നേടിയത്. യുവന്റസ് താരമായ ഡി ലിറ്റിന് ഈ സീസണിൽ ഇതുവരെ ഫോമിൽ എത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഗുരുതരമായ പിഴവുകളാണ് ഡി ലിറ്റ് മത്സരത്തിൽ നടത്തുന്നത്. ഇന്നലെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടാണ് അയര്‍ലന്‍ഡ് ആദ്യ ഗോൾ നേടിയത്. പിന്നീട് എമ്പതാം മിനിറ്റിൽ മെംഫിസ് ആദ്യ ഗോൾ നേടി സ്കോർ സമനിലയിൽ എത്തിച്ചു.പിന്നീട് ഗോളിനായി മരണക്കളിയാണ് നെതർലൻഡ് നടത്തിയത്. മൽസരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് നെതര്‍ലന്‍ഡ് ബാക്കി രണ്ട് ഗോളുകൾ നേടിയത്.






































