Cricket Top News

രോഹിത് ശർമ്മയ്ക്ക്  പ്രശംസയുമായി  മുൻ ഇന്ത്യൻ ഓപ്പണർ 

October 6, 2019

author:

രോഹിത് ശർമ്മയ്ക്ക്  പ്രശംസയുമായി  മുൻ ഇന്ത്യൻ ഓപ്പണർ 

ഇന്ത്യ ദക്ഷിണാഫ്രിക്ക മൽസരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ രോഹിത് ശർമ്മക് പ്രശംസയുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്ത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ കളിക്കാരൻ എന്നാണ് രോഹിത്തിനെ ഗംഭീർ വിശേഷിപ്പിച്ചത്. ആദ്യമായി ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു.

രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയതോടെ നിരവധി താരങ്ങളാണ് രോഹിതിന് പ്രശംസയുമായി എത്തിയത്. ട്വിറ്ററിലൂടെ ഗംഭീർ രോഹിതിന് പ്രശംസയുമായി എത്തിയത്. ആദ്യ ഇന്നിങ്സിൽ 176 റൺസും, രണ്ടാം ഇന്നിങ്സിൽ 127 റൺസുമാണ് താരം നേടിയത്. രണ്ട് ഇന്നിങ്‌സിലുമായി താരം 13 സിക്‌സ് ആണ് നേടിയത്. ഇതോടെ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് അടിക്കുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

Leave a comment