Foot Ball Top News

പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം 

October 4, 2019

author:

പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം 

ഇന്നലെ നടന്ന പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കേരള സന്തോഷ് ട്രോഫി ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ്  വിജയിച്ചത്. ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ്  വിജയം നേടിയത്. പ്രീസീസണിലെ ബ്ലാസ്റ്റേഴ്‌സിൻറെ രണ്ടാം വിജയമാണിത്. ഒഗ്ബെചെ, സിഡോഞ്ച, സാമുവല്‍ എന്നിവരെല്ലാം ഇന്നലെ കളത്തിൽ ഇറങ്ങിയിരുന്നു.

ഒഗ്ബെചെയിലൂടെ ആണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടിയത്. സിഡോഞ്ച,മെസ്സി ബൗളി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കേരള സന്തോഷ് ട്രോഫി ടീം രണ്ടാം ഗോൾ നേടി സ്‌കോർ സമനിലയിൽ എത്തിച്ചു. പിന്നീട് മെസ്സി മൂന്നാം ഗോൾ നേടി ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Leave a comment