ബ്യൂണസ് ഐറിസ് ചലഞ്ചര്‍ ടെന്നീസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം സുമിത് നാഗൽ
ബ്യൂണസ് ഐറിസ്: ബ്യൂണസ് ഐറിസ് ചലഞ്ചര്‍ ടെന്നീസിൽ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാന താരം സുമിത് നാഗൽ. ലോക റാങ്കിംഗില്‍ 166-ാം സ്ഥാനത്തുള്ള ബാഗ്നിസിനെ മലർത്തിയടിച്ചാണ് സുമിത് കിരീടം നേടിയത്. സ്‌കോര്‍: 6-4, 6-2.
യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വിറപ്പിച്ച 22 കാരൻ ഈ ജയത്തോടെ ലോക റാങ്കിംഗിൽ 135-ാം സ്ഥാനത്തെത്തി.ഈ കിരീടനേട്ടം സുമിത്തിന്റെ രണ്ടാം ചലഞ്ചര്‍ കിരീടമാണിത്. നാഗലിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.






































