Athletics Top News

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയിൽ ജാബിര്‍ ഫൈനലിലെത്തിയില്ല

September 29, 2019

author:

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയിൽ ജാബിര്‍ ഫൈനലിലെത്തിയില്ല

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. 3 മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈനിൽ തൊട്ടു. ടീം ഫൈനലിലെത്തിയതോടെ ടോക്യോ ഒളിമ്പിക്‌സ് യോഗ്യതയും നേടി. 4ഃ400 മീറ്ററര്‍ റിലേയില്‍ ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യു, നോഹ് നിര്‍മ്മല്‍ ടോം എന്നിവരാണ് ട്രാക്കിൽ വിസ്മയം തീർത്തത്.

ഫൈനലിൽ പ്രവേശിച്ചവരിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. അമേരിക്ക, ജമൈക്ക, ബഹ്‌റൈന്‍ ടീമുകളാണ് ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍ എത്തി. എന്നാൽ ഇന്ത്യ പ്രതീക്ഷയോടെ നോക്കിക്കണ്ട മലയാളിതാരം പുരുഷന്മാരുടെ എം.പി. ജാബിറിന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലിലെത്താനായില്ല. സെമിയില്‍ മൂന്നാം ഹീറ്റ്‌സില്‍ ജാബിര്‍ 49.71 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

Leave a comment