അണ്ടര്‍ 18 സാഫ് കപ്പ്: ഫൈനൽ ഇന്ന്
കാഠ്‌മണ്ഡു: സാഫ് അണ്ടർ 18 ഫുട്ബോൾ ഫൈനൽ ഇന്ന്. കിരീടമോഹവുമായി കളത്തിലിറങ്ങുന്ന ടീം ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്. ഇന്ന് ഉച്ചക്ക് 2.45നാണ് ഫൈനല്‍ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- ബംഗ്ലാദേശ് മത്സരം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ക്യാപ്റ്റനും ഗോളിയുമായ പ്രഭ്ശുഖന്‍ സിംഗ് ഫൈനലില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. മാലദ്വീപിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ സെമിയില്‍ ഭൂട്ടാനെ എതിരില്ലാതെ നാല് ഗോളിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് കലാശപ്പോരിനെത്തുന്നത്.






































