ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിന്ന് ബുംറ പിൻമാറി
ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറി. പരിക്ക് മൂലമാണ് ബുംറ പരമ്പരയിൽ നിന്ന് പിന്മാറുന്നത്. ബുംറക്ക് പകരം ഉമേഷ് യാദവ് ആകും ടീമിൽ എത്തുക. പുറത്തേറ്റ പരുക്കിനെത്തുടര്‍ന്നാണ് ബുംറ പരമ്പരയിൽ നിന്ന് ഒഴിവായത്. ഇതോടെ ഇന്ത്യയിൽ ടെസ്റ്റ് മത്സരം കളിക്കാൻ ഉള്ള ബുംറയുടെ ആഗ്രഹം ഇനിയും നീളും.
ഇന്ത്യൻ താരങ്ങളുടെ റേഡിയോളജിക്കല്‍ സ്ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഹാട്രിക്കും, അഞ്ച് വിക്കറ്റ് നേട്ടവും ഒക്കെ താരം വിൻഡീസ് പര്യടനത്തിൽ നേടിയിരുന്നു. ഇതുവരെ 12 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ള ബുംറ 62 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. ഈ 12 ടെസ്റ്റ് മൽസരങ്ങളും വിദേശത്താണ് കളിച്ചത്.






































