Cricket Top News

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങളുടെ തീയതി മാറ്റി

September 24, 2019

author:

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങളുടെ തീയതി മാറ്റി

അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനിരുന്ന ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങളുടെ തീയതി മാറ്റി. രണ്ട് ക്രിക്കറ്റ് ബോർഡുകളും ഒരുമിച്ച് ചേർന്ന് എടുത്ത റ്റീരുമാനമാണിത്. പുതിയ തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം ജൂണ്‍-ജൂലായിലേക്ക് മാറ്റി. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് പര്യടനത്തിൽ ഉണ്ടായിരുന്നത്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ മൽസരങ്ങൾ ആണ് ഇവ രണ്ടും. ബംഗ്ലാദേശിൻറെ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലുള്ള മത്സരങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അവരുടെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ നവംബറിലാണ് നടക്കുന്നത്.  ആഷസ് മൽസരത്തിലൂടെ ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കം കുറിച്ചിരുന്നു. രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്‌ട്രേലിയ 56 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്.

കൂടാതെ അടുത്ത മാസം നടക്കാനിരുന്ന ബംഗ്ലാദേശ് ഓസ്‌ട്രേലിയ ടി20 മത്സരങ്ങളുടെ തീയതിയും മാറ്റി. രണ്ട് ടി20 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇത് മൂന്ന് മത്സരങ്ങളാക്കി 2021ലേക്ക് മാറ്റി.

Leave a comment