Cricket Top News

ധോണിയും രോഹിത്തും ടീമിലുള്ളത്തുകൊണ്ടാണ് കോലി തിളങ്ങുന്നത്; ഗൗതം ഗംഭീര്‍

September 20, 2019

author:

ധോണിയും രോഹിത്തും ടീമിലുള്ളത്തുകൊണ്ടാണ് കോലി തിളങ്ങുന്നത്; ഗൗതം ഗംഭീര്‍

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റില്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങി നിൽക്കുന്നത് ക്യാപ്റ്റൻ കൂൾ എം എസ് ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുള്ളതിനാലാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. ടീം നായകൻ എന്ന നിലയില്‍ കോലി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും, താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പില്‍ കോലി മികച്ച രീതിയിൽ ടീമിനെ പിന്തുണച്ചെന്നും, അതിന് കാരണം രോഹിത് ശര്‍മയുടെയും എം എസ് ധോണിയുടെയും പിന്തുണയാണെന്നും ഗൗതം പറഞ്ഞു.ഒരു ക്യാപ്റ്റന്റെ മികവറിയുന്നത് പ്രതിഭാശാലികളായ കളിക്കാരുടെ സഹായമില്ലാത്തപ്പോള്‍ ടീമിനെ എങ്ങനെ നയിക്കുന്നു എന്നതിലാണ്. അങ്ങനെ നോക്കിയാല്‍ കോലിയുടെ ഐപിഎല്‍ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നും ഗംഭീര്‍ പറഞ്ഞു.

Leave a comment