Top News

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് നിരാശയായി സിന്ധുവിന്റെ അപ്രതീക്ഷിത തോല്‍വി

September 20, 2019

author:

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് നിരാശയായി സിന്ധുവിന്റെ അപ്രതീക്ഷിത തോല്‍വി

ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നിരാശയായി വനിതാ സൂപ്പർ താരം പിവി സിന്ധു പുറത്ത്. കിരീടപ്രതീക്ഷയുമായിറങ്ങിയ സിന്ധുവിനെ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവാങ് ആണ് രണ്ടാം റൗണ്ടില്‍ തോൽപ്പിച്ചത്.

ആദ്യ സെറ്റിലെ ജയത്തിനുശേഷം അവസാന രണ്ട് സെറ്റിലും അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് താരത്തിനെ തോൽവിയിലേക്ക് നയിച്ചത്. 7-1 എന്ന നിലയില്‍ ആദ്യ സെറ്റില്‍ ലീഡെടുത്ത മികച്ച പ്രകടനത്തോടെയാണ് സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ സിന്ധുവിനെ അതേ രീതിയില്‍ തായ്‌ലന്‍ഡ് താരം തിരിച്ചടിച്ചു.

Leave a comment