ബൗളിങ് ആക്ഷനിൽ കുരുങ്ങി ശ്രീലങ്കൻ സ്പിന്നർ അകില ധനജ്ഞയ്
ദുബായ്: ശ്രീലങ്കൻ സൂപ്പർ താരം അകില ധനജ്ഞയ്ക്കെതിരെ ഐസിസിയുടെ കടുത്ത നടപടി. സംശയാസ്പദമായ ബൗളിംഗ് ആക്ഷനെ തുടർന്ന് അകിലയെ ബൗളിംഗിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കേർപ്പെടുത്തി. ഒരു വർഷത്തേയ്ക്കാണ് ഐസിസി അകിലയെ വിലക്കിയിരിക്കുന്നത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിന് ശേഷം ഓഗസ്റ്റ് 29ന് ചെന്നൈയില്‍ നടത്തിയ പരിശോധനയിലാണ് അകിലയുടെ ബൗളിംഗ് ആക്ഷന്‍ നിയമ പ്രകാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്നായിരുന്നു ഐസിസിയുടെ ഈ തീരുമാനം. അതേ സമയം, 2018 ഡിസംബറിൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ ബൗളിങ്ങിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ ബൗളിംഗ് നടപടി നിയമവിരുദ്ധമാണെന്ന് കണക്കാക്കിയതിനെത്തുടർന്ന്, പിന്നീട് 2019 മാർച്ചിൽ കളിക്കാൻ അവസരം നൽകിയാതായിരുന്നു.






































