Top News

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌റംഗ് പൂനിയയും രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു

September 20, 2019

author:

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌റംഗ് പൂനിയയും രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു

ഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ബജ്‌റംഗ് പൂനിയയും, രവികുമാര്‍ ദഹിയയും സെമിയിൽ പരാജയപ്പെട്ടു. 65 കിലോ വിഭാഗത്തില്‍ ടോപ് സീഡും ഉറച്ച സുവര്‍ണപ്രതീക്ഷയുമായിരുന്ന ബജ്‌റംഗ് പൂനിയ കസഖ് താരത്തിനെതിരെ പോരാടിയെങ്കിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു. ഇരുവര്‍ക്കും വെങ്കലമെഡലിന് സാധ്യതയുണ്ട്. നാളെ നടക്കുന്ന വെങ്കലമെഡൽ പോരാട്ടമാണ് ഇരുവരുടെയും ഏക പ്രതീക്ഷ.

സെമിയിൽ പരാജയപ്പെട്ടെങ്കിലും അടുത്ത വര്ഷം നടക്കുന്ന ടോക്യോ ഒളിംപിക്സിന് ക്വാട്ട ഉറപ്പിക്കാൻ ഇരുവർക്കും സാധിച്ചു. അതേസമയം വനിതാ വിഭാഗത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് ഇന്ന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി പിണഞ്ഞു. 62 കിലോഗ്രാം വിഭാഗത്തില്‍ നൈജീരിയയുടെ അമിനത് അദേനിയിയോട് 7-10 എന്ന സ്‌കോറിനാണ് സാക്ഷി പരാജയപ്പെട്ടത്.

Leave a comment