ദിമിതര്‍ ബര്‍ബറ്റോവ് ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
ലണ്ടന്‍: വിഖ്യാത ഫുട്ബോള്‍ താരം ദിമിതര്‍ ബര്‍ബറ്റോവ് ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ബള്‍ഗേറിയ ദേശീയ ടീമിന് വേണ്ടി 78 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം നേരത്തെ തന്നെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിരമിച്ചിരുന്നു.
നാലുവര്‍ഷം യുണൈറ്റഡിനായി താരം കളത്തിലിറങ്ങിയിട്ടുണ്ട്. പിന്നീട് ഫുള്‍ഹാം, മൊണാക്കോ, പവോക് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. ഐഎസ്എള്ളിൽ അഞ്ചാം സീസണിൽ ടീം കേരള ബ്ലാസ്റ്റേഴ്സില്‍ തരാം ഉണ്ടായിരുന്നു. “ഒരുവർഷമായി താന്‍ കളിക്കളത്തിലിറങ്ങിയിട്ട്, അതിനാൽ തന്നെ കളി മതിയാക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് കരുതുന്നതായി ബര്‍ബറ്റോവ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ 79 മത്സരങ്ങളില്‍ നിന്നും 48 ഗോളുകള്‍ നേടിയിട്ടുണ്ട്.






































