റൊണാള്‍ഡ് അറൂഹോ ഇന്ന് ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്നു ശക്തമായ അഭ്യൂഹം
ഞായറാഴ്ച രാത്രി എസ്താഡി ഒളിമ്പിക്‌സിൽ ലെഗാനെസിനെ നേരിടുമ്പോൾ വളരെ അധികം സമ്മര്‍ദത്തോടെ തന്നെ ആണ് ബാഴ്സലോണ വരുന്നത്.അഞ്ച് ലാലിഗ മല്‍സരത്തില്‍ വെറും ഒരു ജയം മാത്രം നേടി നില്‍ക്കുന്ന ക്ലബിന് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡില്‍ നിന്നും അതീവ സമ്മര്‍ദം നേരിടുന്നുണ്ട്.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ മാനേജര്‍ ഫ്ലിക്ക് ബാഴ്സയുടെ പ്രതിരോധത്തില്‍ റൊണാള്‍ഡ് അരൂഹോയെ കളിപ്പിക്കാന്‍ ഇറക്കുന്നു എന്നത് ആരാധാകര്‍ക്ക് ഇടയില്‍ വലിയ ആനന്ദത്തിന് ഇടയാക്കി.
ഫ്രെങ്കി ഡി ജോങ്, ഗവി, ഫെറാൻ ടോറസ് തുടങ്ങിയ താരങ്ങള്‍ക്കും ഇന്ന് ആദ്യ ടീമില്‍ ഇടം ലഭിക്കും.പൗ ക്യൂബാർസിക്ക് ആയിരിക്കും മാനേജര്‍ ഫ്ലിക്ക് വിശ്രമം നല്കാന്‍ പോകുന്നത്.അദ്ദേഹത്തിന് ഇത് വരെ വിശ്രമം ലഭിച്ചിട്ടില്ല.പരിക്കില്‍ പോലും കളിക്കാനുള്ള വെഗ്രത കാരണം മാസ്ക് അണിഞ്ഞു കളിച്ച താരത്തിന് അര്‍ഹതപ്പെട്ട വിശ്രമം ആയിരിയ്ക്കും ഇന്നു ലഭിക്കാന്‍ പോകുന്നത്.2024 കോപ്പ അമേരിക്കയിൽ കളിക്കുന്നതിനിടെ ഉയർന്ന ഗ്രേഡ് ഹാംസ്ട്രിംഗ് പരിക്ക് ലഭിച്ച അറൂഹോ ജൂലൈ മുതൽ ഫൂട്ബോള്‍ കളിച്ചിട്ടില്ല.