തുടരാം മൂന്ന് വർഷം കൂടി : ആഴ്സണൽ മാനേജർ അർട്ടെറ്റ ഇംഗ്ലീഷ് ക്ലബ്ബുമായുള്ള കരാർ നീട്ടി
മാനേജർ മൈക്കൽ അർട്ടെറ്റ ഇംഗ്ലീഷ് ക്ലബ്ബുമായുള്ള കരാർ നീട്ടിയതായി ആഴ്‌സനൽ വ്യാഴാഴ്ച അറിയിച്ചു. 42-കാരൻ ഗണ്ണേഴ്സുമായി പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ഒരു പ്രസ്താവനയിൽ പറയുന്നു.
“എനിക്ക് അങ്ങേയറ്റം അഭിമാനവും ആവേശവും തോന്നുന്നു, അടുത്തതായി വരാൻ പോകുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയാണ്. ഞാൻ എവിടെയായിരുന്നാലും ക്ലബ്ബിലെ എല്ലാവരുമായും എനിക്കുള്ള ബന്ധത്തിലും ഞാൻ അഭിമാനിക്കുന്നു,” സ്പാനിഷ് കോച്ച് പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയുടെ ജനപ്രിയ മാനേജർ പെപ് ഗ്വാർഡിയോളയുടെ മുൻ അസിസ്റ്റൻ്റ് മാനേജരായ അർട്ടെറ്റ, 2019 ൽ ആഴ്സണലിൽ ചുക്കാൻ പിടിക്കുകയും 2020 എഫ്എ കപ്പ് വിജയത്തിലേക്ക് ഗണ്ണേഴ്സിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന മത്സരാർത്ഥികളായി മാറി.