എട്ടാം കിരീട൦ : ക്ലൈമറ്റ് കപ്പ് കിരീടവുമായി ഗോകുലം കേരള
ക്ലൈമറ്റ് കപ്പ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഗോകുളം കേരളം ജമ്മു ആൻഡ് കാശ്മീരിനെ തോൽപ്പിച്ചു. ജയത്തോടെ ടീം കേരളത്തിലേക്ക് പുതിയ ഒരു കിരീടം കൂടി കൊണ്ടുവന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഗോകുലത്തിൻറെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയവർ രണ്ടാം പകുതിയിലും അത് ആവർത്തിച്ചു.
ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത് മഷൂറാണ്. പിന്നീട് ഒരു സെൽഫ് ഗോളുംകൂടി അവർക്ക് ലഭിച്ചു. ആദ്യ ഗോൾ പിറന്നത് 23 ആം മിനിറ്റിലായിരുന്നു. തർപൂയിലൂടെ അവർ മൂന്നാം ഗോൾ നേടി. പിന്നീട് വാസിമിലൂടെ അവർ നാലാം ഗോൾ നേടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു . ഇത് ഗോകുലം കേരളയുടെ എട്ടാം കിരീടമാണ്. രണ്ട് പ്രീമിയർ ലീഗ് കിരീടം, രണ്ട് ഐ ലീഗ് കിരീടം, ഇൻഡിപെൻഡൻഡ് ഡേ കിരീടവും, ബൊദുസ കപ്പും നേടി.