Foot Ball ISL Top News

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ 2024-2025 സീസണിലെ എവേ ജേഴ്സി പുറത്തിറക്കി

September 6, 2024

author:

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ 2024-2025 സീസണിലെ എവേ ജേഴ്സി പുറത്തിറക്കി

 

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവരുടെ 2024-2025 സീസണിലെ എവേ ജേഴ്സി പുതിയ രൂപകൽപ്പനയുമായി അവതരിപ്പിച്ചു. ജേഴ്സി നീലയിൽ ആണ് എത്തിയിരിക്കുന്നത്. ജേഴ്‌സി രൂപകൽപ്പന ചെയ്തിരിക്കുന്നത് റേയൂർ സ്പോർട്സ് ആണ്. ക്ലബിന്റെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് പുതിയ കിറ്റ് അവതരിപ്പിച്ചത്.

പുതിയ സീസണിനായി തയ്യാറെടുക്കന്ന ക്ലബിന്റെ പുതിയ ജേഴ്‌സി ഫാൻകോഡിൽ നിന്ന് വാങ്ങാൻ കഴിയും. സമ്മിശ്ര പ്രതികരണം ആണ് പുതിയ ജേഴ്‌സിക്ക് ലഭിക്കുന്നത്. അതേസമയം പുതിയ സീസണിലുള്ള ടീമിനെ ഈ മാസം 9ന് സ്‌ക്വാഡിനെ പ്രഖ്യാപിക്കും അന്ന് തന്നെ ഹോം ജേഴ്‌സിയും അവതരിപ്പിക്കും.

Leave a comment