ലാ ലിഗ കിരീട പ്രതിരോധത്തിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില
ലാലിഗയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില. ഇന്ന് നടന്ന മത്സരത്തിൽ അവർ മയ്യോർകയോട് സമനില വഴങ്ങി. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. അതിനാൽ റയൽ മാഡ്രിഡിൻ്റെ ലാ ലിഗ കിരീട പ്രതിരോധത്തിന് മികച്ച തുടക്കം ലഭിച്ചില്ല. എവേ മത്സരത്തിൽ തുടക്കം മികച്ച രീതിയിൽ ആരംഭിക്കാൻ അവർക്ക് കഴിഞ്ഞു. അതിൻറെ ഫലമായി പതിമൂന്നാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കി.
ആദ്യ ഗോൾ നേടിയത് റോഡ്രിഗോ ആണ്. വിനീഷ്യസ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ട് ബ്രസീലിയൻ താരങ്ങളുടെ മികച്ച കൂട്ടുകെട്ടിലൂടെ അവർ ആദ്യ ഗോൾ നേടി. പിന്നീട് മയ്യോർക സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഒന്നാം പകുതി റയൽ മാഡ്രിഡ് ലീഡുമായി അവസാനിപ്പിച്ചു. എന്നാൽ ആദ്യ ഗോളിന് ശേഷം അവർ തങ്ങളുടെ അറ്റാക്കിങ് ശൈലി ഒഴിവാക്കി. രണ്ടാം പകുതിയിൽ അമ്പത്തിമൂന്നാം മിനിറ്റിൽ മയ്യോർക സമനില ഗോൾ നേടി. വേദത് ആണ് ഗോൾ നേടിയത്.
മത്സരം സമനിലയിൽ എത്തിയതോടെ റയൽ മാഡ്രിഡ് തങ്ങളുടെ അറ്റാക്കിങ് പുറത്തെടുക്കുകയും ഗോളിനായി ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർക്ക് വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല. കൂടാതെ അവർക്ക് ഒരു ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. മെൻഡിക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്.