റൂഡ്, സിറ്റ്സിപാസ്, സ്വെരേവ് എന്നിവർ പാരീസിൽ 2024 ലെ പുരുഷ സിംഗിൾസ് ടെന്നിസിൽ ആദ്യ റൗണ്ട് കടന്നു
സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ, ഡെൻമാർക്കിൻ്റെ കാസ്‌പർ റൂഡ്, ഗ്രീസിൻ്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, ജർമ്മനിയുടെ അലക്‌സാണ്ടർ സ്വെരേവ് എന്നിവർ ഞായറാഴ്ച പാരീസ് 2024 ഒളിമ്പിക്‌സിൽ പുരുഷ സിംഗിൾസ് ടെന്നിസിൽ ആദ്യ റൗണ്ടിൽ കടന്നു.
നദാൽ 6-1, 4-6, 6-4 എന്ന സ്‌കോറിന് ഹംഗേറിയൻ മാർട്ടൺ ഫുക്‌സോവിക്‌സിനെ പുറത്താക്കിയപ്പോൾ റൂഡ് ജപ്പാൻ്റെ ടാരോ ഡാനിയലിനെ 7-5, 6-1 എന്ന സ്‌കോറിന് തോൽപിച്ചു.സിറ്റ്സിപാസ് 7-6(6), 1-6, 6-1 എന്ന സ്‌കോറിന് ബെൽജിയം താരം സിസോ ബെർഗ്‌സിനെ തോൽപിച്ചപ്പോൾ സ്‌വെറേവ് സ്‌പെയിനിൻ്റെ ജൗമെ മുനാറിനെ 6-2, 6-2ന് പരാജയപ്പെടുത്തി.
സ്വിറ്റോലിന, ഗൗഫ്, വോസ്നിയാക്കി, പെഗുല എന്നിവർ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിലെത്തി. ഉക്രേനിയൻ താരം എലീന സ്വിറ്റോലിന, യുഎസ് താരം കൊക്കോ ഗൗഫ്, ഡെൻമാർക്കിൻ്റെ കരോലിൻ വോസ്‌നിയാക്കി, യുഎസിൻ്റെ ജെസീക്ക പെഗുല എന്നിവർ ഒളിമ്പിക്‌സ് വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിലെത്തി.സ്വിറ്റോലിന ജപ്പാൻ്റെ മൊയുക ഉചിജിമയെ 6-2, 6-1 ന് തോൽപ്പിച്ചപ്പോൾ ഗൗഫ് ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംലാനോവിച്ചിനെ 6-3, 6-0 ന് പരാജയപ്പെടുത്തി. ഈജിപ്തിൻ്റെ മായാർ ഷെരീഫിനെതിരെ 2-6, 7-5, 6-1 എന്ന സ്‌കോറിനാണ് വോസ്‌നിയാക്കി വിജയിച്ചത്.