” ഇക്വഡോറിനെതിരെ മെസ്സി മുഴുവന്‍ സമയം കളിക്കില്ല “
ഇക്വഡോറിനെതിരെ ഞായറാഴ്ച ചിക്കാഗോയിലെ സോൾജിയർ ഫീൽഡിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സി പകരക്കാരനാകുമെന്ന് അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി അറിയിച്ചു.”നാളെ ആളുകൾക്ക് മെസ്സിയെ കാണാൻ കഴിയും. അവൻ തീർച്ചയായും കുറച്ച് സമയം കളിക്കും.ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്പെ കാപ്റ്റനെ ആരോഗ്യപൂര്‍ണന്‍ ആക്കുന്നതിന് വേണ്ടി ആണ് ഈ നടപടി.”സ്‌കലോനി തൻ്റെ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“മെസ്സി അവൻ കളിക്കുമെന്ന് ഞാൻ കരുത്തുന്നു ,എന്നാല്‍ അത് എത്രയാണ് എന്ന് എനിക്കു അറിയില്ല. 30 മിനിറ്റ്, 60, അത് തീരുമാനിക്കുന്നത് മെസ്സി തന്നെ ആണ്.ടീമില്‍ വേറെയും മാറ്റങ്ങള്‍ വരുത്തണം.എന്നാല്‍ അത് എന്തൊക്കെ ആണ് എന്ന തീരുമാനം ഇതുവരെ ഞാന്‍ എടുത്തിട്ടില്ല.”സ്കാലോൺ പറഞ്ഞു.പരിക്ക് മൂലം റയൽ ബെറ്റിസ് ഡിഫൻഡർ ജെർമൻ പെസെല്ല കളിച്ചേക്കില്ല.അർജൻ്റീന ഇതുവരെ കോപ്പ അമേരിക്കയ്ക്കുള്ള അവസാന 26 കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചിട്ടില്ല, ഈ സൗഹൃദ മത്സരങ്ങളില്‍ താരങ്ങളുടെ പ്രകടനത്തെ കാത്തിരിക്കുകയാണ് ടീം മാനേജ്മെന്‍റ്.