അയർലൻഡിനെതിരെ സ്പാനിഷ് ആധിപത്യം !!!!!!!!!
അടുത്തയാഴ്ച ജർമ്മനിയിൽ ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ സ്പെയിന്‍ അയർലൻഡിനെതിരെ 5-1 ന് വിജയിച്ചു.മിഡ്ഫീൽഡർ പെഡ്രി ഇരട്ട ഗോളുകൾ നേടി കൊണ്ട് ശുഭ ലക്ഷണം ആണ് കാണിച്ചു തന്നിരിക്കുന്നത്.ശനിയാഴ്ച പല്മ ഡി മല്ലോർക്ക സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മല്‍സരം നടന്നത്.കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ കയോലൻ ബോയ്ഡ്-മുൻസ് നൽകിയ അവസരത്തില്‍ ഡാനിയൽ ബല്ലാർഡ് ഹെഡ് ചെയ്ത് വലയിലെത്തിച്ചപ്പോൾ സന്ദർശകർ ലീഡ് നേടി.

എന്നാല്‍ സ്പാനിഷ് ടീം തീരെ പതറിയില്ല,അവര്‍ പതിയെ പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആരംഭിച്ചു.12 ആം മിനുട്ടില്‍ പെഡ്രി തന്നെ ഗോള്‍ നേടി കൊണ്ട് സ്കോര്‍ സമനിലയിലേക്ക് എത്തിക്കുകയും ചെയ്തു.ആദ്യ പകുതി തീരും മുന്നേ തന്നെ അദ്ദേഹം വീണ്ടും സ്കോര്‍ ചെയ്തു കൊണ്ട് ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.അദ്ദേഹത്തെ കൂടാതെ അൽവാരോ മൊറാട്ട ,ഫാബിയാൻ റൂയിസ് എന്നിവര്‍ നേടിയ ഗോളില്‍ സ്പാനിഷ് ടീം 4-1 നു ലീഡ് നേടി.60-ാം മിനിറ്റിൽ ലാമിൻ യമാലിൻ്റെ പാസിൽ മൈക്കൽ ഒയാർസബലും കൂടി സ്കോര്‍ ചെയ്തതോടെ അയര്‍ലണ്ടിന് പ്രതീക്ഷയ്ക്ക് ഒരു വക പോലും നല്കാന്‍ സ്പാനിഷ് ഹെർമാനോസ് തയ്യാറായില്ല.