സൗഹൃദ മത്സരത്തിൽ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിനെ പരാജയപ്പെടുത്തി ക്രോയേഷ്യ
ലൂക്കാ മോഡ്രിച്ചിൻ്റെയും ആൻ്റെ ബുഡിമിറിൻ്റെയും ഓരോ പകുതിയിലേയും ഗോളുകള്‍ പോർച്ചുഗലിനെതിരെ ചരിത്രപരമായ വിജയം നേടാന്‍ ക്രൊയേഷ്യയെ സമ്മതിച്ചു.എട്ട് മത്സരങ്ങള്‍ കളിച്ചത്തിന് ശേഷം ആദ്യ വിജയം ആണ് പറങ്കികള്‍ക്കെതിരെ ക്രൊയേഷ്യന്‍ ടീം നേടുന്നത്.കിക്ക് ഓഫിനു തൊട്ടുപിന്നാലെ ബോക്‌സിൽ മാറ്റെയോ കൊവാസിച്ചിനെ വിറ്റിൻഹ വീഴ്ത്തി.അതില്‍ നിന്നും ലഭിച്ച കിക്ക് പാഴാക്കാതെ മോഡ്രിച്ച് വലയില്‍ എത്തിച്ചു.

ഹാഫ്-ടൈം പകരക്കാരനായ ഡിയോഗോ ജോട്ട പോർച്ചുഗലിനെ മൂന്ന് മിനിറ്റിന് ശേഷം സമനിലയിലെത്തിച്ചു.നെൽസൺ സെമെഡോ നല്കിയ ക്രോസില്‍ നിന്നാണ് ഗോളിന്റെ ഉല്‍പത്തി.എന്നാല്‍ തുടരെ തുടരെ ആക്രമണത്തിന് തിരി കൊളുത്തിയ ക്രൊയേഷ്യന്‍ ടീം എട്ട് മിനുറ്റിന് ഉള്ളില്‍ തന്നെ രണ്ടാം ഗോളും നേടി.ഇത്തവണ ഈസ്റ്റേണ്‍ യൂറോപ്പിയന്‍ ടീമിന് വേണ്ടി ഗോള്‍ നേടിയത് ബുഡിമിര്‍ ആണ്.ടീം പരാജയപ്പെട്ടു എങ്കിലും സൂപ്പര്‍ താരം റൊണാള്‍ഡോയെ കളിക്കാന്‍ മാനേജര്‍ റോബർട്ടോ മാർട്ടിനെസ് കൂട്ടാക്കിയില്ല.