ന്യൂയോർക്കിൽ പ്രീമിയർ ലീഗ് മത്സരങ്ങൾ നടത്തണമെന്ന് ലിവർപൂൾ മേധാവി
ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഒരു പ്രീമിയർ ലീഗ് മത്സരം കാണാനും ലോകമെമ്പാടും ഉള്ള സ്റ്റേഡിയങ്ങളില്‍ പ്രീമിയര്‍ ലീഗ് നടത്താനും തനിക്ക് ഏറെ താല്‍പര്യം ഉണ്ട് എന്ന് വെളിപ്പെടുത്തി ലിവർപൂൾ ചെയർമാൻ ടോം വെർണർ.യുകെയ്ക്ക് പുറത്ത് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കാൻ പദ്ധതി നിലവില്‍ ഇല്ല.എന്നാല്‍ പ്രൊമോട്ടർ റിലവെൻ്റ് ഫയൽ ചെയ്ത ന്യൂയോർക്കിലെ കോടതി കേസ് യുഎസിൽ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നടക്കാനുള്ള സാധ്യതയെ ഏറെ വര്‍ദ്ധിപ്പിക്കുന്നു.
“ടോക്കിയോയിൽ ഒരു ഗെയിം കളിക്കുന്ന ഒരു ദിവസം ഉണ്ടാകും, കുറച്ച് മണിക്കൂറുകൾക്ക് ശേഷം ലോസ് ഏഞ്ചൽസിൽ ഒരു ഗെയിം, കുറച്ച് മണിക്കൂറുകൾക്ക് ശേഷം റിയോയിൽ ഒരു ഗെയിം, കുറച്ച് മണിക്കൂറുകൾക്ക് ശേഷം റിയാദിൽ ഒരു ഗെയിം.ഇത് കേള്‍ക്കുമ്പോള്‍ കുറച്ചു പ്രാന്തന്‍ ആശയം ആണ് എന്ന് തോന്നാം.എന്നാല്‍ പ്രീമിയര്‍ ലീഗിനെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ആസ്വദിക്കാന്‍ നല്കണം.”വെർണർ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.നിലവില്‍ ഈ ആശയത്തിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് പ്രീമിയര്‍ ലീഗ് ക്ലബുകളിലെ ലോക്കല്‍ ആരാധകര്‍ ആണ്.