ടി20 ലോകക്കപ്പ് ; പാക്കിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക !!!!!!!
വ്യാഴാഴ്ച ടെക്‌സാസിലെ ഡാലസിലെ ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിൽ പാക്കിസ്ഥാനെ 5 റൺസിന് പരാജയപ്പെടുത്തി യുഎസ്എ.മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് ഇത്രക്ക് വലിയ ഒരു അദപത്തനം ആരും സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല.ഇരു ടീമുകളും 159 റൺസിന് ഒപ്പത്തിനൊപ്പമായതിനെ തുടർന്ന് ആണ് സൂപ്പര്‍ ഓവര്‍ വിജയിയെ തീരുമാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാക്ക് പടയെ 159 റന്‍സില്‍ ഒതുക്കാന്‍ അമേരിക്കന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.മൂന്നു വിക്കറ്റ് നേടി കൊണ്ട് നൊസ്തുഷ് കെഞ്ചിഗെയും രണ്ടു ബാറ്റര്‍മാരെ പവലിയനിലേക്ക് അയച്ച് കൊണ്ട് സൗരഭ് നേത്രവൽക്കറും അമേരിക്കന്‍ ബോളര്‍മാരില്‍ തിളങ്ങി നിന്നു.ഈ സ്കോര്‍ ചെസ് ചെയ്യാന്‍ അവരെ സഹായിച്ചത് യുഎസ്എ നായകൻ മോനാങ്ക് പട്ടേൽ ആണ്,അദ്ദേഹം നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് ഈ മല്‍സരത്തിലെ പ്രധാന വഴിത്തിരിവ്.സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ് 18 റണ്‍സ് നേടുകയും , അതിന് പകരം കളിയ്ക്കാന്‍ ഇറങ്ങിയ പാക്ക് പടയ്ക്ക് അവരുടെ പോരാട്ടം 13 റണ്‍സില്‍ ഒതുക്കേണ്ടി വന്നു.