മാർട്ടിനെസ്: മെസ്സിയുടെ അവസാന ടൂർണമെൻ്റായി കോപ്പ അമേരിക്കയെ കാണരുത്
അര്ജെന്‍റീന ടീമിന് വേണ്ടി ലയണൽ മെസ്സിയുടെ അവസാന ടൂർണമെൻ്റായി അർജൻ്റീന ദേശീയ ടീം 2024 കോപ്പ അമേരിക്കയെ കണക്കാക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ്.അതിനു പ്രധാന കാരണമായി മാര്‍ട്ടി പറയുന്നത് തന്റെ ക്യാപ്റ്റൻ തന്നെ ആണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നതാണ്.തനിക്ക് 39 വയസ്സ് തികയുമ്പോൾ 2026 ലോകകപ്പിൽ കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മെസ്സി പറഞ്ഞിരുന്നു.എന്നിരുന്നാലും മെസ്സി കളിക്കും എന്നു കോച്ച് ആയ ലയണൽ സ്‌കലോനി വിശ്വസിക്കുന്നു.

“മെസ്സി ഈ അര്‍ജന്‍റ്റീന ടീമില്‍ എത്തുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും സന്തോഷവാന്‍ ആയ മനുഷ്യന്‍ ആണ്.അദ്ദേഹം ഞങ്ങളുടെ കൂടെ കളിക്കാനും ഇട പഴകാനും ഏറെ താല്‍പര്യം കാണിക്കുന്നു.അങ്ങനെ നില്‍ക്കേ ഇതിനെ എല്ലാം ഇട്ടെറിഞ്ഞു അദ്ദേഹം പോകും എന്നു എനിക്കു തോന്നുന്നില്ല.ഇത് കൂടാതെ കളിയിലും അദ്ദേഹത്തിന് വലിയ മാറ്റം ഒന്നും വന്നിട്ടില്ല.ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം തന്നെ ആണ് അദ്ദേഹം.ഫൂട്ബോളിന് ആയി അദ്ദേഹത്തിന് ഇനിയും ധാരാളം നല്കാന്‍ കഴിയും.” ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ ടീമിൻ്റെ ഒരുക്കങ്ങൾക്കിടെ വ്യാഴാഴ്ച മാധ്യമങ്ങളോട് മാർട്ടിനെസ് പറഞ്ഞു.