റൊണാൾഡോ, റിവാൾഡോ: വിനീഷ്യസ് ജൂനിയർ ഇതിനകം തന്നെ ബാലൺ ഡി ഓറിന് അർഹനാണ്
ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാലിഗയിലും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും നയിച്ചതിന് ശേഷം ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ വിനീഷ്യസ് ജൂനിയർ ഇതിനകം തന്നെ യോഗ്യന്‍ ആയി കഴിഞ്ഞൂ എന്നു ബ്രസീൽ ഇതിഹാസങ്ങളായ റൊണാൾഡോ നസാരിയോയും റിവാൾഡോയും പറഞ്ഞു.കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ മാഡ്രിഡിൻ്റെ 2-0 വിജയത്തിൽ വിനീഷ്യസ് വീണ്ടും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയിരുന്നു.താരം ഓരോ മല്‍സരം കഴിയും തോറും കൂടുതല്‍ അപകടക്കാരിയായി മാറി കൊണ്ടിരിക്കുകയാണ്.

വിനീഷ്യസ് കോപ ടൂര്‍ണമെന്‍റ് നേടുക എന്നത് കേക്കില്‍ ചെറി വെച്ച പോലെ ആകും എന്നു പറഞ്ഞ റിവാള്‍ഡോ റയലിന് വേണ്ടിയും ഫൂട്ബോളിന് വേണ്ടിയും വിനീഷ്യസ് അനുഭവിക്കുന്ന യാതന വളരെ വലുത് ആണ് എന്നും പറഞ്ഞു.മറ്റൊരു ബ്രസീലിയന്‍ ഇതിഹാസം ആയ റൊണാള്‍ഡോ നിലവിലെ ഏറ്റവും മികച്ച ഫൂട്ബോള്‍ താരം വിനി ആണ് എന്നും ഓരോ സീസണ്‍ കഴിയും തോറും അത് കൂടുതല്‍ പ്രകടമായി വരുന്നുണ്ട് എന്നും പറഞ്ഞു.