യൂറോ 2024: പുതുക്കിയ സ്ക്വാഡ് പുറത്ത് വിട്ട് ഇറ്റലി
2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള തൻ്റെ അവസാന 26 അംഗ ടീമിനെ വ്യാഴാഴ്ച ഇറ്റലിയുടെ മുഖ്യ പരിശീലകൻ ലൂസിയാനോ സ്‌പല്ലെറ്റി പ്രഖ്യാപിച്ചു, പരിക്ക് മൂലം അവസാന മത്സരം നഷ്ടമായെങ്കിലും മിഡ്‌ഫീൽഡർ നിക്കോളോ ബരെല്ലയെ ഉൾപ്പെടുത്തി.മിലാന്‍ താരത്തിനു ആരോഗ്യം പൂര്‍ണം അല്ല എങ്കിലും മാനേജര്‍ ലൂസിയാനോ സ്‌പല്ലെറ്റിയുടെ ഗെയിം പ്ലേയില്‍ പ്രധാന കണ്ണിയാണ് അദ്ദേഹം.
(ഇറ്റലി മാനേജര്‍ ലൂസിയാനോ സ്‌പല്ലെറ്റി)
ഡിഫൻഡർമാരായ ഫ്രാൻസെസ്‌കോ അസെർബി, ജോർജിയോ സ്‌കാൽവിനി എന്നിവരെ പിൻവലിച്ചതിന് ശേഷം താൽക്കാലിക ടീമിൽ ഉൾപ്പെടുത്തിയ ഫെഡറിക്കോ ഗാട്ടി, ജര്‍മനിയിലേക്ക് വണ്ടി കയറും.സാമുവൽ റിച്ചിയും റിക്കാർഡോ ഒർസോളിനിയും താൽക്കാലിക ടീമിൽ നിന്ന് പുറത്തായി.
2024 യൂറോയ്ക്കുള്ള ഇറ്റലി സ്ക്വാഡ്:
ഗോൾകീപ്പർമാർ: ജിയാൻലൂജി ഡോണാരുമ്മ (പാരീസ് സെൻ്റ് ജെർമെയ്ൻ), അലക്സ് മെററ്റ് (നാപ്പോളി), ഗുഗ്ലിയൽമോ വികാരിയോ (ടോട്ടനം ഹോട്സ്പർ)
ഡിഫൻഡർമാർ: അലസ്സാൻഡ്രോ ബാസ്റ്റോണി (ഇൻ്റർ), റൗൾ ബെല്ലനോവ (ടൊറിനോ), അലസാന്ദ്രോ ബുവോൻജിയോർണോ (ടൊറിനോ), റിക്കാർഡോ കാലഫിയോറി (ബൊലോഗ്ന), ആൻഡ്രിയ കാംബിയാസോ (യുവൻ്റസ്), മാറ്റിയോ ഡാർമിയൻ (ഇൻ്റർ), ജിയോവാനി ഡി ലോറെൻസോ (നാപ്പോളി), ഫെഡറിക്കോ ഡിമാർക്കോ (ഇൻ്റർ) , ഫെഡറിക്കോ ഗാട്ടി (യുവൻ്റസ്), ജിയാൻലൂക്ക മാൻസിനി (റോമ)
മിഡ്ഫീൽഡർമാർ: നിക്കോളോ ബരെല്ല (ഇൻ്റർ), ബ്രയാൻ ക്രിസ്റ്റാൻ്റേ (റോമ), നിക്കോളോ ഫാഗിയോലി (യുവൻ്റസ്), മൈക്കൽ ഫോളോറുൻഷോ (ഹെല്ലാസ് വെറോണ), ഡേവിഡ് ഫ്രാട്ടെസി (ഇൻ്റർ), ജോർഗിഞ്ഞോ (ആഴ്സനൽ), ലോറെൻസോ പെല്ലെഗ്രിനി (റോമ)
ഫോർവേഡ്‌സ്: ഫെഡറിക്കോ ചീസ (യുവൻ്റസ്), സ്റ്റീഫൻ എൽ ഷരാവി (റോമ), ജിയാകോമോ റാസ്‌പഡോറി (നാപ്പോളി), മറ്റിയോ റെറ്റെഗി (ജെനോവ), ജിയാൻലൂക്ക സ്‌കാമാക്ക (അറ്റലാൻ്റ), മത്തിയ സക്കാഗ്നി (ലാസിയോ).