ഹാട്രിക്ക് മൈക്കൽ ഒയാർസബൽ ; അണ്ടോറയെ എയറില്‍ കയറ്റി സ്പെയിന്‍
യൂറോ 2024 ന് മുമ്പുള്ള അവരുടെ വാംഅപ്പ് ഗെയിമിൽ ബുധനാഴ്ച അൻഡോറയ്‌ക്കെതിരെ 5-0 നു സ്പാനിഷ് ജയം നേടി.സ്പെയിൻ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെ ഇന്നലെ കളിയ്ക്കാന്‍ ഇറക്കിയ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.ആദ്യ പകുതിയില്‍ പൊസഷന്‍ ഉണ്ടായിരുന്നു എങ്കിലും അത് ഗോള്‍ അവസരങ്ങള്‍ ആയി മാറ്റി എടുക്കാന്‍ സ്പെയിനിന് കഴിഞ്ഞില്ല.
24 ആം മിനുട്ടില്‍ അയോസ് പേരെസ് ആണ് സ്പെയിനിനെ മുന്നില്‍ എത്തിച്ചത്.രണ്ടാം പകുതിയില്‍ മൊറാട്ടക്ക് പകരം എത്തിയ മൈക്കൽ ഒയാർസബൽ (53,66,73) മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തിയതോടെ സ്പാനിഷ് ആധിപത്യത്തിന് വഴി ഒരുങ്ങി.81 ആം മിനുട്ടില്‍ ബാഴ്സ ഫോര്‍വേഡ് ആയ ഫെറാണ്‍ ടോറസും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഗോളിന് വഴി ഒരുക്കിയത് ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ആയ ഫെര്‍മിന്‍ ലോപസും.ജൂണ്‍ ഒന്‍പതിന് നോര്‍ത്തേണ്‍ ഐര്‍ലന്‍ഡ് ടീമിനെ ആയിരിയ്ക്കും അടുത്ത സൌഹൃദ മല്‍സരത്തില്‍ സ്പാനിഷ് ടീം നേരിടാന്‍ പോകുന്നത്.അത് കഴിഞ്ഞാല്‍ അവര്‍ ഒഫീഷ്യല്‍ ആയി യൂറോ കളിയ്ക്കാന്‍ ഇറങ്ങും.ക്രൊയേഷ്യയാണ് ആദ്യത്തെ എതിരാളി.