മത്സരം ഒരു മിനിറ്റ് വൈകിയതിന് ബൊറൂസിയ ഡോർട്ട്മുണ്ടിന് 20,000 യൂറോ പിഴ ചുമത്തി
ഒരു ബുണ്ടസ് ലീഗ മത്സരം ആരംഭിക്കാൻ ഒരു മിനിറ്റ് വൈകിയതിന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ $21,762 പിഴ ചുമത്തി.ഏപ്രിൽ 27 ന് ലീപ്‌സിഗിനെതിരായ ഏറ്റുമുട്ടലിന് റെഡ് ബുൾ അരീനയിൽ നാണയം ടോസ് ചെയ്യാൻ ക്യാപ്റ്റൻ ഗ്രിഗർ കോബൽ വൈകിയതിനെത്തുടർന്ന് ആണ് മല്‍സരം വിചാരിച്ച സമയത്ത് നടക്കാത്തത്.

ആ മല്‍സരത്തില്‍ 4-1 നു ലേപ്സിഗ് ജയം നേടി.സാഞ്ചോ നേടിയ ഗോളില്‍ മഞ്ഞപ്പട ലീഡ് നേടിയിട്ടും അത് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ടീം ഹഡില്‍ വൈകിയത് മൂലം ആണ് ടോസ് ഇടാന്‍ ക്യാപ്റ്റന്‍ എത്താത്തത് എന്നു ബോറൂസിയ ഡോര്‍ട്ടുമുണ്ട് പറഞ്ഞു.ഈ സീസണിൽ ബുണ്ടസ് ലീഗയിൽ അഞ്ചാം സ്ഥാനത്തെത്തിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ശനിയാഴ്ച റയൽ മാഡ്രിഡിനെതിരെ 2-0ന് അവര്‍ തോറ്റിരുന്നു.