ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് സീസണില്‍ ടോപ് സ്കോറര്‍ !!!!!!
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലെ തൻ്റെ ആദ്യ മുഴുവൻ സീസണ്‍ താരത്തിന്‍റെ കരിയറിലെ “ഏറ്റവും മികച്ചത്” എന്ന് വിശേഷിപ്പിച്ചു.ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് തിങ്കളാഴ്ച താരത്തിന് അവാർഡ് ലഭിച്ചിരുന്നു.പോർച്ചുഗൽ ഇൻ്റർനാഷണൽ 2022 ഡിസംബർ 30-ന് അൽ നാസറുമായി ഒപ്പുവച്ചു.ഈ സീസണില്‍ മാത്രം അദ്ദേഹം നേടിയ ഗോളുകള്‍ 35 ആണ്.
“സത്യം പറഞ്ഞാൽ ഇത് എനിക്കു ഒരുപാട് ഉത്തേജനം നല്കുന്നു.സീസണിൻ്റെ തുടക്കത്തിൽ ഇത് പോലൊരു റിക്കോര്‍ഡ് നേടും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.എന്നാൽ കാലക്രമേണ ഇത് സാധ്യമാണെന്ന് ഞാൻ കണ്ടു തുടങ്ങി.എനിക്കു നന്ദി പറയാന്‍ ഉള്ളത് എന്റെ ടീം അങ്കങ്ങളോട് ആണ്.അവര്‍ ഇല്ല എങ്കില്‍ എനിക്കു ഈ നേട്ടം നേടാന്‍ സാധിക്കില്ല.സൗദി ലീഗ് റെക്കോർഡ് മറികടക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു.എല്ലാ സമയത്തും പരിശീലനം നടത്താനും ഇങ്ങനെ ടോപ് ഫോമില്‍ കളിക്കാനുമാണ് എന്റെ എക്കാലത്തെയും ആഗ്രഹം.” റൊണാൾഡോ പറഞ്ഞു