റിയൂസിനെ അമേരിക്കന്‍ ലീഗിലേക്ക് ക്ഷണിച്ച് റോമൻ ബുർക്കി
ഈ വേനൽക്കാലത്തോ അടുത്ത വർഷമോ മാർക്കോ റിയൂസ് മേജർ ലീഗ് സോക്കറിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റ് ലൂയിസ് സിറ്റി ഗോൾകീപ്പർ റോമൻ ബുർക്കി പറഞ്ഞു.തൻ്റെ മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് കാപ്റ്റനെ തന്റെ പുതിയ ടീമിലേക്ക് വിളിക്കുന്നത് ഇനിയും തുടരും എന്നും റോമൻ ബുർക്കി പറഞ്ഞു.
(റോമൻ ബുർക്കി)
“ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ഞാൻ മാർക്കോ റിയൂസുമായി സംസാരിച്ചു. എന്നാല്‍ ഇവിടെക്ക് വരാന്‍ അപ്പോള്‍ ഞാന്‍ പറഞ്ഞില്ല.അദ്ദേഹത്തിനെ എനിക്കു നന്നായി അറിയാം.ഇപ്പോള്‍ അയാളുടെ മനസ്സില്‍ മുഴുവനും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആയിരിയ്ക്കും.അത് കഴിഞ്ഞാല്‍ അദ്ദേഹത്തോട് അമേരിക്കയിലേക്ക് വരാന്‍ ആവശ്യപ്പെടും.അദ്ദേഹത്തെ പോലൊരു ക്വാളിറ്റി താരത്തിന്റെ സേവനം ഈ ലീഗിന് ആവശ്യം ഉണ്ട്.”റോമൻ ബുർക്കി ഈഎസ്പിഎന്നിനോട് പറഞ്ഞു.അദ്ദേഹം ടീമിലേക്ക് വന്നാല്‍ ക്യാപ്റ്റൻ്റെ ആംബാൻഡ് ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും ബുർക്കി പറഞ്ഞു.