ഫ്ലിക്കിന്റെ വരവ് മുതല്‍ എടുക്കാന്‍ സ്പാനിഷ് യുവ തുര്‍ക്കി !!!!!
ഹാന്‍സി ഫ്ലിക്കിന്റെ വരവ് എങ്ങനെ നേരിടണം എന്നു ബാഴ്സ ആരാധകര്‍ക്കോ അല്ലെങ്കില്‍ ബാഴ്സ താരങ്ങള്‍ക്കോ അറയില്ല.അതിനു പ്രധാന കാരണം അവരുടെ ഐകണിക് പൊസഷന്‍ ഗെയിം ജര്‍മന്‍ മാനേജര്‍ തകര്‍ക്കും എന്ന ഭയവും മറുവശത്ത് അദ്ദേഹം ബാഴ്സ താരങ്ങളെ കൂടുതല്‍ പണി എടുപ്പിക്കും എന്ന ആവേശവും എന്നതാണ്.അത് പോലെ പൊസഷന്‍ ഗെയിം ടെക്നിക്കല്‍ താരങ്ങള്‍ ആയ പെഡ്രി,ഡി യോങ് എന്നിവര്‍ക്കും ആശങ്ക ഏറെ ഉണ്ട്.

ഫ്ലിക്കിന്റെ ഹൈ വോള്‍ട്ടേജ് ഫൂട്ബോള്‍ താങ്ങാനുള്ള ഊര്‍ജം തങ്ങള്‍ക്ക് ഉണ്ടോ എന്നതാണ് അവരുടെ സംശയം.എന്നാല്‍ ബാഴ്സയിലെ ഒരു താരത്തിനു മാത്രം ഫ്ലിക്കിന്റെ വരവ് ഏറെ സന്തോഷം നല്കുന്നു.അത് മറ്റാരും അല്ല, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയ ഫെര്‍മിന്‍ ലോപസിനെ ആണ്.അതിനുള്ള പ്രധാന കാരണം താരത്തിന്റെ വര്‍ക്ക് റേറ്റും എതിര്‍ ടീമിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവും കൂടിയാണ്.മ്യൂണിക്കില്‍ മുള്ളറെ വീണ്ടും ഫോമിലേക്ക് എത്തിച്ച മാനേജര്‍ ആണ് ഫ്ലിക്ക്.4-2-3-1 പൊസിഷനില്‍ റൈറ്റ് മിഡ് ഫീല്‍ഡില്‍ കളിക്കുന്ന മുള്ളര്‍ ഫ്രീ പൊസിഷനില്‍ ആണ്.അദ്ദേഹം എതിര്‍ ടീമിന്‍റെ ദൌര്‍ഭല്യം മനസിലാക്കി അത് മുതല്‍ എടുക്കാന്‍ ടീമിനെ സഹായിക്കുന്നു.ഇത് തന്നെ ആയിരിയ്ക്കും ലോപസിനെ കൊണ്ടും ഫ്ലിക്ക് ചെയ്യാന്‍ പോകുന്നത്.അദ്ദേഹത്തിന് ലോപസിനെ കൊണ്ട് പലതും ചെയ്യിക്കാന്‍ കഴിയും.ഫ്ലിക്ക് ഒന്നു മനസ്സ് വെച്ചാല്‍ ഈ സീസണില്‍ യമാല്‍ ലോക ഫൂട്ബോളില്‍ തന്റെ വരവ് അറിയിച്ചത് പോലെ അടുത്ത സീസണില്‍ ലോപസിനും വലിയ ഒരു ബ്രേക്ക് ലഭിക്കും.ഗാവി,യമാല്‍,കുബാര്‍സി എന്നിവരെ പോലെ ടീമിലെ പ്രധാനിയായി മാറാനും അദ്ദേഹത്തിന് കഴിയും.