ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജൂഡ് കളിക്കുന്നത് പരിക്ക് സഹിച്ച് !!!!!!!
ഇന്നതെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്തു കൊണ്ടും ബെലിങ്ഘാമിന് ഏറെ വേണ്ടപ്പെട്ടത് ആണ്.സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോപ്പിയന്‍ ഫൈനലില്‍ താരം കളിക്കുന്നത് ഇതാദ്യം ആയാണ്.ഇതില്‍ കളിയ്ക്കാന്‍ വലിയ രീതിയില്‍ ഉള്ള ത്യാഗം സാഹിച്ചാണ് അദ്ദേഹം ടീമിനൊപ്പം തുടരുന്നത്.പരിശീലന സെഷനിൽ ഉടനീളം അദ്ദേഹം തോള്‍ പിടിച്ച് നടക്കുന്നതു മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതിനെ കുറിച്ച് ഡീറ്റൈല്‍ ആയി പഠിച്ചതിന് ശേഷമാണ് മനസിലായത് താരത്തിനു ഈ പരിക്ക് നവംബര്‍ മുതല്‍ ഉണ്ട് എന്നത്.അദ്ദേഹത്തിന് മുക്തി ലഭിക്കാന്‍ ശസ്ത്രക്രിയ അനിവാര്യം ആണ്.എന്നാല്‍ അത് ചെയ്താല്‍ കളിയില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വരും.അതിനാല്‍ ആണ് അദ്ദേഹം സര്‍ജറി ചെയ്യാത്തത്.ഇത് കൂടാതെ യൂറോ 2024 ലും കളി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം ഇതിന് പ്രതിവിധി തേടുകയുള്ളൂ.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ റയല്‍ കപ്പ് പൊന്തിച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും അദ്ദേഹം തന്നെ ആയിരിയ്ക്കും.