സൗദി സൂപ്പർ കപ്പ് കരാറിൽ ജെറാർഡ് പിക്വെ അന്വേഷണം നേരിടുന്നു
സ്‌പെയിനിൻ്റെ സൂപ്പർ കപ്പ് സൗദി അറേബ്യയിലേക്ക് മാറ്റുന്നതിൽ അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് മുൻ ബാഴ്‌സലോണ താരം ജെറാർഡ് പിക്വെയെ സ്പാനിഷ് ജഡ്ജി ഔദ്യോഗിക അന്വേഷണത്തിന് വിധേയനാക്കി.കോടതി രേഖ പ്രകാരം പിക്വെയുടെ കമ്പനിയായ കോസ്‌മോസും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും (ആർഎഫ്ഇഎഫ്) തമ്മിലുള്ള ഇടപാടിൽ തെറ്റ് ചെയ്തതിൻ്റെ സൂചനകളുണ്ടെന്ന് ജഡ്ജി ഡെലിയ റോഡ്രിഗോ അറിയിച്ചു.
കോടതി രേഖകൾ അനുസരിച്ച്, മുൻ സ്പാനിഷ് പ്രസിഡൻ്റ് ലൂയിസ് റൂബിയാലെസും സൗദി സർക്കാർ ഉടമസ്ഥതയിലുള്ള സെല സ്‌പോർട് കമ്പനിയും പിക്വെയും 2019 ൽ ഒരു കരാറിൽ ഒപ്പുവച്ചു.അതിൽ പിക്വെയുടെ കമ്പനിക്ക് സൗദി അറേബ്യയിൽ നടക്കുന്ന ഗെയിമുകൾക്ക് “വിജയ ബോണസ്” ആയി 40 ദശലക്ഷം യൂറോ ലഭിക്കും ഓരോ വര്‍ഷവും.ഇതിനെതിരെ പിക്ക്വെ പരസ്യമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.ടൂർണമെൻ്റ് മാറ്റാൻ പിക്വെയുടെ കോസ്‌മോസ് സ്ഥാപനവുമായി സ്പാനിഷ് ബോര്‍ഡ് കൂട്ട് നിന്നപ്പോള്‍ റൂബിയാലെസ് അനുചിതമായ മാനേജ്‌മെൻ്റ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് 2022 ജൂൺ മുതൽ കോടതി അന്വേഷിച്ചുവരികയാണ്.മാർച്ചിൽ സ്പാനിഷ് ഫൂട്ബോളിന്റെ തലസ്ഥാനത്ത് റുബിയാലെസിൻ്റെ ഒരു അപ്പാർട്ട്മെൻ്റിലും പോലീസ് തിരച്ചിൽ നടത്തുകയും കോടിക്കണക്കിന് യൂറോ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.