ശമ്പളവും വ്യവസ്ഥ തർക്കവും മൂലം മൂന്നു താരങ്ങള്‍ അർജൻ്റീന വനിതാ ടീം വിട്ടു
രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ക്യാമ്പിൽ ശമ്പളത്തിൻ്റെയും വ്യവസ്ഥകളുടെയും അഭാവത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂന്ന് കളിക്കാർ തിങ്കളാഴ്ച അർജൻ്റീനയുടെ ദേശീയ വനിതാ ടീമിൽ നിന്ന് പുറത്തു വന്നു.വെള്ളിയാഴ്ചയും ജൂൺ 3 നും കോസ്റ്റാറിക്കയ്‌ക്കെതിരായ സൗഹൃദ മത്സരങ്ങൾക്കായി സ്ക്വാഡ് പരിശീലനം നടത്തി വരുകയായിരുന്നു.
ദേശീയ ടീമിലെ സ്ഥിരം താരങ്ങള്‍ ആയ ഗോൾകീപ്പർ ലോറിന ഒലിവേറോസ്, ഡിഫൻഡർ ജൂലിയേറ്റ ക്രൂസ്, മിഡ്ഫീൽഡർ ലോറീന ബെനിറ്റെസ് എന്നിവർ ആണ് രാജ്യാന്തര ഫൂട്ബോള്‍ അസോസിയേഷനുമായി തല്ലിട്ടു ഇറങ്ങി വന്നത്.”അനീതികള്‍ കണ്ടു ഞങ്ങള്‍ക്ക് മടുത്തു.വിലമതിക്കപ്പെടുന്നില്ല,ഞങ്ങള്‍ പറയുന്നത് ആര്‍ക്കും കേള്‍ക്കണം എന്നില്ല.അർജൻ്റീനയുടെ വനിതാ ഫുട്ബോൾ ദേശീയ ടീമിനായി ഞങ്ങൾക്ക് മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്.പണം മാത്രം അല്ല , പരിശീലനത്തെക്കുറിച്ചും നല്ല ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ചുമെല്ലാം ആണ് ഞാന്‍ സംസാരിക്കുന്നത്.”ക്രൂസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.ദേശീയ സ്ക്വാഡ് പരിശീലന സെഷനുകളിൽ ആരോഗ്യം നിലനിര്‍ത്താനുള്ള ഭക്ഷണം പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.