ചാമ്പ്യൻസ് ലീഗ് ഫൈനൽ ഒരു സ്വപ്നം – ബെല്ലിംഗ്ഹാം
ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ തയ്യാറെടുക്കുകയാണ് ജൂഡ് ബെല്ലിംഗ്ഹാം.തന്‍റെ പ്രിയപ്പെട്ട മുന്‍ ടീമിനെതിരെ കളിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്നത് തന്‍റെ എക്കാലത്തേയും വലിയ സ്വപ്നം ആണ് എന്ന് അദ്ദേഹം പറഞ്ഞു.

20 കാരനായ ബെല്ലിംഗ്ഹാം ഇതിനകം തന്നെ സ്പെയിനിൽ മികച്ച വിജയകരമായ അരങ്ങേറ്റ സീസൺ ആസ്വദിച്ചു, മാഡ്രിഡിനെ ലാലിഗ കിരീടത്തിലേക്ക് നയിക്കാൻ 19 ലീഗ് ഗോളുകൾ അദ്ദേഹം നേടി.”ഇവിടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേണ്ടി എല്ലാ താരങ്ങളും മികച്ച രീതിയില്‍ ആണ് പരിശീലിക്കുന്നത്.എന്നാല്‍ അവര്‍ അവരുടെ വികാരങ്ങളെ നിലക്ക് നിര്‍ത്താന്‍ പഠിച്ചവര്‍ ആണ്.റയല്‍ മാഡ്രിഡിലെ താരങ്ങള്‍ അത് കൊണ്ടാണ് ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനങ്ങള്‍ സ്ഥിരമായി കാഴ്ച്ചവെച്ച് വരുന്നത്.”