യൂറോ 2024 ; സ്പാനിഷ് സ്ക്വാഡ് പ്രഖ്യാപ്പിച്ചു
യൂറോ 24 നു വേണ്ട 29 അംഗ ടീമിനെ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെ തിങ്കളാഴ്ച പ്രഖ്യാപ്പിച്ചു.ബാഴ്‌സലോണ കൗമാരക്കാരായ ലാമിൻ യമലും പോ കുബാർസിയും ടീമില്‍ ഇടം നേടി.ജൂൺ 15 ന് ക്രൊയേഷ്യക്കെതിരെ ആണ് അവരുടെ ആദ്യത്തെ മല്‍സരം.സീനിയർ ടീമിലേക്ക് ആദ്യമായി വിളിക്കപ്പെട്ട രണ്ട് കളിക്കാരിൽ , ഒരാള്‍ അയോസ് പെരെസും മറ്റൊരാള്‍ ഫെർമിൻ ലോപ്പസും ആണ്.
പാരീസ് സെൻ്റ് ജെർമെയ്ൻ ഫോർവേഡ് മാർക്കോ അസെൻസിയോ,അലജാൻഡ്രോ ബാൽഡെ, ജോസ് ഗയാ, ഗാവി എന്നിവരെല്ലാം പരിക്കുമൂലം കളിക്കില്ല.മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, റയൽ മാഡ്രിഡിൻ്റെ ഡാനി കര്‍വഹാള്‍,സെവിയ്യയുടെ ജെസൂസ് നവാസ്, അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ അൽവാരോ മൊറാറ്റ എന്നിവര്‍ ആണ് ടീമിലെ സീനിയര്‍ താരങ്ങള്‍.ഇങ്ങനെ ആണ് എങ്കിലും ഇത്തവണ സ്പെയിന്‍ ടീമിന്റെ പ്രതീക്ഷ മികച്ച ഫോമില്‍ കളിക്കുന്ന യുവ ബാഴ്സ താരങ്ങള്‍ ആയ യമാലിലും കുബാര്‍സി, ലോപസിലുമാണ്.