റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ ‘മോഡിൽ’ എന്ന് അൻസലോട്ടി.
ജൂണ്‍ 2 നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരം നടക്കാന്‍ ഇരിക്കെ റയല്‍ മാഡ്രിഡ് ടീം എന്നത്തേക്കായിലും കൂടുതല്‍ ശക്തര്‍ ആണ് എന്നും താരങ്ങളുടെ മനസില്‍ മുഴുവനും ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആവുക എന്നതാണു ലക്ഷ്യം എന്നും കോച്ച് അന്‍സാലോട്ടി പറഞ്ഞു.മാഡ്രിഡ് ഈ സീസണിലെ അവസാന ലാലിഗ മത്സരം ശനിയാഴ്ച കളിച്ചു , റയൽ ബെറ്റിസുമായി 0-0 സമനില യായിരുന്നു ഫലം.

“മറ്റെല്ലാ ടീമുകളും നിലവില്‍ വെക്കേഷനില്‍ ആണ്.എന്നാല്‍ റയല്‍ മാഡ്രിഡ് എന്നത്തേയും പോലെ ചാമ്പ്യന്‍സ് ലീഗ് മോഡില്‍ ആണ്.ഭയം, അത് സാധാരണമാണ്. എനിക്ക് അനുഭവമുണ്ട്. എൻ്റെ ടീം എനിക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നു. അവർ കളിയിൽ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.ഫൈനല്‍ ജയം നേടാതെ ഈ ടീമിന്റെ പ്രവര്‍ത്തനം നില്‍ക്കാന്‍ പോകുന്നില്ല.”മാഡ്രിഡിൻ്റെ പ്രീ-ഫൈനൽ മീഡിയ ഡേയിൽ അവരുടെ വാൽഡെബെബാസ് പരിശീലന ഗ്രൗണ്ടിൽ അൻസലോട്ടി പറഞ്ഞു.