” യുണൈറ്റഡില്‍ ആണെങ്കിലും അല്ലെങ്കിലും ട്രോഫികള്‍ ഞാന്‍ നേടും “
ശനിയാഴ്ച നടന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അതിശയമാര്‍ന്ന ജയം നേടി കൊണ്ട് യുണൈറ്റഡിന്‍റെ പുതിയ ഉടമകളെ കുറ്റപ്പെടുത്തി കൊണ്ട് ടെന്‍ ഹാഗ് പ്രസ്ഥാവന ഇറക്കി.തന്നെ ഇവിടെ നിന്നു പുറത്താക്കിയാല്‍ വേറെ വല ക്ലബില്‍ പോയി താന്‍ കിരീടം നേടും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അടുത്ത സീസണിൽ മാനേജരായി തുടരുമോ എന്ന കാര്യത്തിൽ താൻ ഇപ്പോഴും സംശയത്തില്‍ ആണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാൽ താൻ യുണൈറ്റഡിലായാലും മറ്റെവിടെയായാലും ട്രോഫികൾ നേടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.“രണ്ട് വർഷത്തിനുള്ളിൽ രണ്ട് ട്രോഫികൾ മോശമല്ല, രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ഫൈനൽ എന്നതും മികച്ച പ്രകടനം ആണ്.അവർക്ക് എന്നെ ആവശ്യമില്ലെങ്കിൽ, ട്രോഫികൾ നേടാൻ ഞാൻ മറ്റെവിടെയെങ്കിലും പോകും”ടെൻ ഹാഗ് ശനിയാഴ്ച നടന്ന മത്സരാനന്തര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.